സ്വീഡൻബർഗിന്റെ കൃതികളിൽ നിന്ന്

 

ജീവിതത്തിന്റെ ഉപദേശം #0

ഈ ഭാഗം പഠിക്കുക

/ 114  
  

നവയെരുശലേമിനു വേണ്ടിയുള്ള ജീവന്റെ ഉപദേശം പത്തുകൽപനകളുടെ പ്രമാണങ്ങളിന്മേൽ അടിസ്ഥാനപെടുത്തിയിട്ടുള്ളതാണ്

സ്വീഡൻബോർഗ്

(ആദ്യ പ്രസിദ്ധീകരണം 1763)

പരിഭാഷകന്റെ ഉള്ളടക്കങ്ങളുടെ പട്ടിക:

- എല്ല മതങ്ങള്‍ക്കും ജീവിതത്തോട് ബന്ധമുണ്ടൂ, മതജീവിതം സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ളതാണൂ, 1

- നന്മയായത് ഒരുവനും അവനിൽ നിന്ന് തന്നെ ചെയ്യുവാൻ കഴിയുന്നതല്ല, 9

- ഒരു വ്യക്തിയെന്ന നിലയിൽ പാപങ്ങളാകുന്ന തിന്മകളിൽ നിന്ന് വിട്ടുനിൽക്കുന്നത്രത്തോളം അവൻ നന്മ ചെയ്യുന്നു, അത് തന്നിൽ നിന്നല്ല, പിന്നെയോ കർത്താവിൽ നിന്നാണ്, 18

1. തിന്മകളെ പാപങ്ങളായി വര്‍ജ്ജീക്കുന്നതിനു മുന്‍പ് അവന്‍ ഇച്ഛിക്കുകയും ചെയ്യുകയും ചെയ്യുന്ന നന്‍മകള്‍ നന്‍മയല്ല, 24

2. ഒരു മനുഷ്യന്‍ ഭക്തിയുള്ള കാര്യങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയും തിന്മകളെ പാപമായി വര്‍ജ്ജിക്കാ തിരിക്കുകയും ചെയ്താല്‍ അയാള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായി ഭക്തിയുടെ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭക്തിയുള്ള കാര്യങ്ങള്‍ അല്ല, 25

3. ഒരു മനുഷ്യന് വളരെ അറിവും ജ്ഞാനവും ഉണ്ടെങ്കിലും അയാള്‍ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കുന്നില്ലെങ്കില്‍ അയാള്‍ ഒരിക്കലും ജ്ഞാനി അല്ല, 27

- ഒരുവന്‍ എത്രമാത്രം, തിന്മകളെ പാപങ്ങള്‍ ആയി വര്‍ജ്ജിക്കുമോ അത്രമാത്രം അയാള്‍ സത്യത്തെ സ്നേഹിക്കുന്നു, 32

- ഒരുവന്‍ എത്രത്തോളം തിന്മകളെ പാപങ്ങളയി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന് വിശ്വാസവും അതേ സമയം അവന്‍ ആത്മീയനുമാണ്, 42

- എന്തെല്ലാം തിന്മകളാണ് പാപങ്ങളായി പത്തുകല്പനകള്‍ നമ്മോട് പറയുന്നത്., 53

- എല്ലാവിധത്തിലുമുള്ള കുലപാതകവും വ്യഭിചാരവും, മോഷണവും, കള്ളസാക്ഷ്യവും അവയോടുകൂടെയുള്ള ആസക്തികളായ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കേണ്ടിയിരിക്കുന്നു, 62

- എത്രത്തോളം ഒരുവന്‍ എല്ലാവിധ കുലപാതകങ്ങളെയും പാപങ്ങളായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അയാള്‍ക്ക് അയല്‍ക്കാരനോട് സ്നേഹം ഉണ്ട്, 67

- ഒരുവന്‍ എത്രമാത്രം സകലവിധ വ്യഭിചാരങ്ങളെയും പാപമായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന്‍ പവിത്രതയെ സ്നേഹിക്കുന്നു, 74

- ഒരുവന്‍ എത്രത്തോളം എല്ലാ വിധത്തിലുമുള്ള മോഷണങ്ങളെ പാപങ്ങളായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന്‍ സത്യസന്ധതയെ സ്നേഹിക്കുന്നു, 80

- സകലവിധ കള്ളസാക്ഷ്യങ്ങളെയും ഒരുവന്‍ പാപമായി വര്‍ജ്ജിക്കുന്ന തിനനുസരിച്ച് അയാള്‍ സത്യത്തെ സ്നേഹിക്കുന്നു, 87

- തിന്മകളോടുള്ള പോരാട്ടത്തോടെയല്ലാതെ യാതൊരാള്‍ക്കും തിന്മകളെ ആന്തരീകമായി വെറുപ്പോടെ ദൂരികരിക്കുന്നതിനും, തിന്മകളെ പാപമായി വര്‍ജ്ജിക്കുന്നതിനും സാദ്ധ്യമല്ല, 92

- മനുഷ്യന്‍ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കണം. തിന്മകളോട് സ്വയമായി പോരാടുകയും വേണം, 101

- തിന്മകള്‍ പാപങ്ങള്‍ ആണെന്നുള്ളതിനെക്കാള്‍ മറ്റേതെങ്കിലും കാരണം കൊണ്ട് ഒരുവന്‍ വര്‍ജ്ജിക്കുന്നതായാല്‍ അയാള്‍ അവയെ യഥാര്‍ത്ഥത്തില്‍ തിന്മകള്‍ വര്‍ജ്ജിക്കുന്നില്ല. പ്രസ്തുത ലോകത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടാതെ തടയുക മാത്രമാണ് ചെയ്യുന്നത്, 108

എല്ല മതങ്ങള്‍ക്കും ജീവിതത്തോട് ബന്ധമുണ്ടൂ,

മതജീവിതം സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ളതാണൂ.

/ 114  
  

സ്വീഡൻബർഗിന്റെ കൃതികളിൽ നിന്ന്

 

ജീവിതത്തിന്റെ ഉപദേശം #32

ഈ ഭാഗം പഠിക്കുക

  
/ 114  
  

32. ഒരുവന്‍ എത്രമാത്രം, തിന്മകളെ പാപങ്ങള്‍ ആയി വര്‍ജ്ജിക്കുമോ അത്രമാത്രം അയാള്‍ സത്യത്തെ സ്നേഹിക്കുന്നു.

കര്‍ത്താവില്‍ നിന്ന് പുറപ്പെടുന്നതായ രണ്ടു സാര്‍വ്വ ലൗകീക സംഗതികള്‍ ഉണ്ട്. ദൈവീക നന്മയും, ദൈവീകസത്യവും, ദൈവീക നന്മയെന്നത് അവന്‍റെ ദൈവീക സ്നേഹത്തെക്കുറിച്ചുള്ളതും. ദൈവീക സത്യം എന്നത് അവന്‍റെ ദൈവീകജ്ജ്ഞാനത്തെക്കുറിച്ചുള്ളതും ആകുന്നു. കര്‍ത്താവില്‍ ഇവ രണ്ടും ഒന്നാകുന്നു. തന്മൂലം ഇവ രണ്ടും കര്‍ത്താവില്‍ നിന്നും ഒരുമിച്ചാണ് പുറപ്പാട് പ്പെടുന്നത്. എന്നാല്‍ അവയെ സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാരും ഭൂമിയില്‍ ഉള്ള മനുഷ്യരും ഒരുമിച്ച് അല്ല സ്വീകരിക്കുന്നത്. ദൈവീക നന്മയെക്കാള്‍ ദൈവീക സത്യത്തെ കൂടുതലായി സ്വീകരിക്കുന്ന ദൂതന്മാരും, മനുഷ്യരുമുണ്ട്. ആകയാല്‍ സ്വര്‍ഗ്ഗങ്ങള്‍ രണ്ട് ഇനം രാജ്യങ്ങള്‍ ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഒന്ന് സ്വര്‍ഗ്ഗീയരാജ്യം രണ്ട് ആത്മീകരാജ്യം. ദൈവീകനന്മയെ കൂടുതലായി ആര്‍ജ്ജിക്കുന്ന വിഭാഗം സ്വര്‍ഗ്ഗീയ രാജ്യത്തെ പടുത്തുയര്‍ത്തുന്നു. സ്വര്‍ഗ്ഗങ്ങളെ ഇപ്രകാരം രണ്ടു രാജ്യങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സ്വര്‍ഗ്ഗവും നരകവും എന്ന ഗ്രന്ഥത്തില്‍ നമ്പര്‍ സ്വര്‍ഗ്ഗ നരക20-28 ഖണ്ഡികകളില്‍ വിവരിച്ചിട്ടുള്ളത് കാണുക.

ദൂതന്മാരിലുള്ള നന്മ സത്യവുമായി സംയോജിക്കുന്നതിനാല്‍ സ്വര്‍ഗ്ഗങ്ങളിലുള്ള എല്ലാ ദൂതന്മാരും ജ്ഞാനത്തിലും ബുദ്ധിശക്തിയിലും ആകുന്നു. സത്യവുമായി യോജിക്കാത്ത നന്മ അവരെ സംബന്ധിച്ചിടത്തോളം നന്മയല്ല. നേരെമറിച്ച് നന്മയുമായി യോജിക്കാത്ത സത്യം അവരെ സംബന്ധിച്ചിടത്തോളം സത്യവുമല്ല.

ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സത്യവുമായി സംയോജിക്കുന്ന നന്മ, സ്നേഹത്തെയും ജ്ഞാനത്തേയും ഒരുപോലെ തന്നെ ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രദാനം ചെയ്യുന്നു. അങ്ങനെ ഒരു ദൂതനില്‍ ഉള്ള സ്നേഹവും ജ്ഞാനവും മുഖേനയാണ് ആ ദൂതന്‍ ഒരു ദൂതന്‍ ആയിത്തീരുന്നത്. അപ്രകാരം തന്നെയാണ് ഒരു മനുഷ്യന്‍ മനുഷ്യനായിത്തീരുന്നതും. നന്മയും സത്യവും തമ്മില്‍ സംയോജിക്കുന്നതു കൊണ്ട് ഒരു ദൂതന്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്‍ ആയിരിക്കുകയും, ഒരു മനുഷ്യന്‍ സഭയിലെ മനുഷ്യന്‍ ആയിത്തീരുന്നതും.

(അടിക്കുറിപ്പുകൾ യോഹന്നാൻ 7:37-38)

  
/ 114  
  

സ്വീഡൻബർഗിന്റെ കൃതികളിൽ നിന്ന്

 

ജീവിതത്തിന്റെ ഉപദേശം #18

ഈ ഭാഗം പഠിക്കുക

  
/ 114  
  

18. ഒരു വ്യക്തിയെന്ന നിലയിൽ പാപങ്ങളാകുന്ന തിന്മകളിൽ നിന്ന് വിട്ടുനിൽക്കുന്നത്രത്തോളം അവൻ നന്മ ചെയ്യുന്നു, അത് തന്നിൽ നിന്നല്ല, പിന്നെയോ കർത്താവിൽ നിന്നാണ്

കർത്താവിന്റെ ജീവൻ ഒരു വ്യക്തിയിൽ പ്രവേശിക്കാൻ കഴിയുന്നത് തടസ്സപ്പെടുത്തുന്നതിനു തിന്മകളാണെന്നു ആർക്കാണ് അറിയാത്തത്, അല്ലെങ്കിൽ അറിയാൻ കഴിയാത്തത്? തിന്മ നരകത്തേയും കർത്താവ് സ്വർഗ്ഗത്തേയും മൂർത്തമാക്കുന്നു നരകവും സ്വർഗ്ഗവും പരസ്പരം എതിർക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ ഒന്നിൽ മുഴുകിയിരിക്കുന്നത്രത്തോളം, മറുവശത്തുള്ളതിൽ ഏർപ്പെടാൻ കഴിയില്ല. തന്നിമിത്തം ഒരാൾ മറ്റൊന്നിനെ എതിർത്തു പ്രവർത്തിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു.

(പരാമർശങ്ങൾ: മർക്കോസ് 6:7)

  
/ 114  
  
Loading…
Loading the web debug toolbar…
Attempt #