സ്വീഡൻബർഗിന്റെ കൃതികളിൽ നിന്ന്

 

ജീവിതത്തിന്റെ ഉപദേശം #0

ഈ ഭാഗം പഠിക്കുക

/ 114  
  

നവയെരുശലേമിനു വേണ്ടിയുള്ള ജീവന്റെ ഉപദേശം പത്തുകൽപനകളുടെ പ്രമാണങ്ങളിന്മേൽ അടിസ്ഥാനപെടുത്തിയിട്ടുള്ളതാണ്

സ്വീഡൻബോർഗ്

(ആദ്യ പ്രസിദ്ധീകരണം 1763)

പരിഭാഷകന്റെ ഉള്ളടക്കങ്ങളുടെ പട്ടിക:

- എല്ല മതങ്ങള്‍ക്കും ജീവിതത്തോട് ബന്ധമുണ്ടൂ, മതജീവിതം സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ളതാണൂ, 1

- നന്മയായത് ഒരുവനും അവനിൽ നിന്ന് തന്നെ ചെയ്യുവാൻ കഴിയുന്നതല്ല, 9

- ഒരു വ്യക്തിയെന്ന നിലയിൽ പാപങ്ങളാകുന്ന തിന്മകളിൽ നിന്ന് വിട്ടുനിൽക്കുന്നത്രത്തോളം അവൻ നന്മ ചെയ്യുന്നു, അത് തന്നിൽ നിന്നല്ല, പിന്നെയോ കർത്താവിൽ നിന്നാണ്, 18

1. തിന്മകളെ പാപങ്ങളായി വര്‍ജ്ജീക്കുന്നതിനു മുന്‍പ് അവന്‍ ഇച്ഛിക്കുകയും ചെയ്യുകയും ചെയ്യുന്ന നന്‍മകള്‍ നന്‍മയല്ല, 24

2. ഒരു മനുഷ്യന്‍ ഭക്തിയുള്ള കാര്യങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയും തിന്മകളെ പാപമായി വര്‍ജ്ജിക്കാ തിരിക്കുകയും ചെയ്താല്‍ അയാള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായി ഭക്തിയുടെ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭക്തിയുള്ള കാര്യങ്ങള്‍ അല്ല, 25

3. ഒരു മനുഷ്യന് വളരെ അറിവും ജ്ഞാനവും ഉണ്ടെങ്കിലും അയാള്‍ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കുന്നില്ലെങ്കില്‍ അയാള്‍ ഒരിക്കലും ജ്ഞാനി അല്ല, 27

- ഒരുവന്‍ എത്രമാത്രം, തിന്മകളെ പാപങ്ങള്‍ ആയി വര്‍ജ്ജിക്കുമോ അത്രമാത്രം അയാള്‍ സത്യത്തെ സ്നേഹിക്കുന്നു, 32

- ഒരുവന്‍ എത്രത്തോളം തിന്മകളെ പാപങ്ങളയി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന് വിശ്വാസവും അതേ സമയം അവന്‍ ആത്മീയനുമാണ്, 42

- എന്തെല്ലാം തിന്മകളാണ് പാപങ്ങളായി പത്തുകല്പനകള്‍ നമ്മോട് പറയുന്നത്., 53

- എല്ലാവിധത്തിലുമുള്ള കുലപാതകവും വ്യഭിചാരവും, മോഷണവും, കള്ളസാക്ഷ്യവും അവയോടുകൂടെയുള്ള ആസക്തികളായ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കേണ്ടിയിരിക്കുന്നു, 62

- എത്രത്തോളം ഒരുവന്‍ എല്ലാവിധ കുലപാതകങ്ങളെയും പാപങ്ങളായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അയാള്‍ക്ക് അയല്‍ക്കാരനോട് സ്നേഹം ഉണ്ട്, 67

- ഒരുവന്‍ എത്രമാത്രം സകലവിധ വ്യഭിചാരങ്ങളെയും പാപമായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന്‍ പവിത്രതയെ സ്നേഹിക്കുന്നു, 74

- ഒരുവന്‍ എത്രത്തോളം എല്ലാ വിധത്തിലുമുള്ള മോഷണങ്ങളെ പാപങ്ങളായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന്‍ സത്യസന്ധതയെ സ്നേഹിക്കുന്നു, 80

- സകലവിധ കള്ളസാക്ഷ്യങ്ങളെയും ഒരുവന്‍ പാപമായി വര്‍ജ്ജിക്കുന്ന തിനനുസരിച്ച് അയാള്‍ സത്യത്തെ സ്നേഹിക്കുന്നു, 87

- തിന്മകളോടുള്ള പോരാട്ടത്തോടെയല്ലാതെ യാതൊരാള്‍ക്കും തിന്മകളെ ആന്തരീകമായി വെറുപ്പോടെ ദൂരികരിക്കുന്നതിനും, തിന്മകളെ പാപമായി വര്‍ജ്ജിക്കുന്നതിനും സാദ്ധ്യമല്ല, 92

- മനുഷ്യന്‍ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കണം. തിന്മകളോട് സ്വയമായി പോരാടുകയും വേണം, 101

- തിന്മകള്‍ പാപങ്ങള്‍ ആണെന്നുള്ളതിനെക്കാള്‍ മറ്റേതെങ്കിലും കാരണം കൊണ്ട് ഒരുവന്‍ വര്‍ജ്ജിക്കുന്നതായാല്‍ അയാള്‍ അവയെ യഥാര്‍ത്ഥത്തില്‍ തിന്മകള്‍ വര്‍ജ്ജിക്കുന്നില്ല. പ്രസ്തുത ലോകത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടാതെ തടയുക മാത്രമാണ് ചെയ്യുന്നത്, 108

എല്ല മതങ്ങള്‍ക്കും ജീവിതത്തോട് ബന്ധമുണ്ടൂ,

മതജീവിതം സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ളതാണൂ.

/ 114  
  

സ്വീഡൻബർഗിന്റെ കൃതികളിൽ നിന്ന്

 

ജീവിതത്തിന്റെ ഉപദേശം #24

ഈ ഭാഗം പഠിക്കുക

  
/ 114  
  

24. തിന്മകളെ പാപങ്ങളായി വര്‍ജ്ജീക്കുന്നതിനു മുന്‍പ് അവന്‍ ഇച്ഛിക്കുകയും ചെയ്യുകയും ചെയ്യുന്ന നന്‍മകള്‍ നന്‍മയല്ല.

1. തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കുന്നതിന് മുമ്പ് ഒരുവന്‍ നന്മയായ ഒരു സംഗതി ചെയ്യുവാന്‍ ഇച്ഛിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താലും അവന്‍ അപ്രകാരം ഇച്ഛിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നന്മയായ കാര്യമല്ല. അതിന്‍റെ കാരണം എന്തെന്നാല്‍, മുകളില്‍ പ്രസ്താവിച്ചതുപോലെ, അതിനുമുമ്പ് അയാള്‍ കര്‍ത്താവില്‍ അല്ലായിരുന്നു എന്നതാകുന്നു. ദൃഷ്ടാന്തമായി, അയാള്‍ ദരിദ്രര്‍ക്ക് കൊടുക്കുകയും, ആവശ്യക്കാര്‍ക്ക് സഹായം എത്തിച്ചു കൊടുക്കുകയും, സഭകള്‍ക്കും, ആശുപത്രികള്‍ക്ക് സഹായം എത്തിച്ചുകൊടുക്കുകയും, സഭകള്‍ക്കും ആശുപത്രികള്‍ക്കും ധനസഹായം നല്‍കുകയും, സഭയ്ക്കുവേണ്ടിയും. തന്‍റെ രാജ്യത്തിനുവേണ്ടിയും, സോദരരായ പൗരന്മാര്‍ക്കുവേണ്ടിയും നന്മകള്‍ ചെയ്യുകയും, സുവിശേഷം ഉപദേശിച്ച് ആത്മാക്കളെ മാനസാന്തര പ്പെടുത്തുകയും, നീതിന്യായം നടത്തുന്നതില്‍ നീതിപാലിക്കുകയും. ജോലി കാര്യങ്ങളിലും പണമിടപാടുകളിലും ആത്മാര്‍ത്ഥത പാലിക്കുകയും, സത്യസന്ധതയുള്ളവനായിരിക്കുകയും ചെയ്താലും, അയാള്‍ പാപ സംബന്ധമായി ചെറിയ തിന്മകള്‍ ചെയ്യുകയും, കാപട്യം കാണിക്കുകയും, വ്യഭിചാരം ചെയ്യുകയും, വിദ്വേഷം, ദൈവഭൂഷണം മുതലായ തിന്മകള്‍ ചെയ്യുകയും ആയാല്‍, ആ സാഹചര്യങ്ങളില്‍ അയാള്‍ക്ക് നന്മകള്‍ ചെയ്യുവാന്‍ കഴിയുന്നതല്ല. കാരണം അയാളുടെ ഉള്ളില്‍ തിന്മകളാണ് ഉള്ളത്. അയാള്‍ സ്വയമായിട്ടാണ് അതെല്ലാം ചെയ്യുന്നത്, അയാള്‍ ചെയ്യുന്നതൊന്നും കര്‍ത്താവില്‍ നിന്നല്ല തന്മൂലം, അവന്‍ തന്നെയാണ് അതിലുള്ളത്, കര്‍ത്താവ് അല്ല. അയാളിലുള്ള ഏതൊരു സല്‍പ്രവൃത്തിയും അയാളിലെ തിന്മകള്‍ കൊണ്ട് മലിനമാക്കപ്പെട്ടുപോകുന്നു, അയാളും ലോകവും മാത്രമാണ് അയാളുടെ സമസ്തകാര്യങ്ങളും.

എന്നാല്‍ ഒരു മനുഷ്യന്‍ തിന്മകളെ വര്‍ജ്ജിക്കുകയും തിന്മകളെ പാപം എന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന സത്പ്രവൃത്തികള്‍ എല്ലാം ആന്തരികമായും നല്ലവ തന്നെ ആയിരിക്കും കര്‍ത്താവില്‍ നിന്ന് നന്മ ചെയ്യുന്നവന്‍, ദൈവത്താലാണ് പ്രവര്‍ത്തിക്കുന്നത്, ആകയാല്‍ പാപ പ്രവൃത്തികളായ കളവ്, വ്യഭിചാരം, വിദ്വേഷം ദൈവദൂഷണം, മുതലായ തികളെല്ലാം പാപമെന്നറിഞ്ഞ് അയാള്‍ക്ക് വര്‍ജ്ജിക്കുവാന്‍ കഴിയുന്നതാകുന്നു. (യോഹന്നാൻ 3:1921)

(അടിക്കുറിപ്പുകൾ: മർക്കോസ് 8:31)

  
/ 114