67. എത്രത്തോളം ഒരുവന്‍ എല്ലാവിധ കുലപാതകങ്ങളെയും പാപങ്ങളായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അയാള്‍ക്ക് അയല്‍ക്കാരനോട് സ്നേഹം ഉണ്ട്.
സകലവിധ കുലപാതങ്ങളെയും എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാവിധ ശത്രുതയും, വിദ്വേഷവും, പ്രതികാരവും, കുലപാതകപരമായ ലക്ഷ്യത്തെ പോഷിപ്പിക്കുന്ന പ്രതികാര ചിന്തകളെന്നും കൂടിയാണു. കാരണം എന്തെന്നാല്‍ അവയില്‍ കുലപാതകം ഗുപ്തമായി നിലകൊള്ളുന്നുണ്ട്. ചാരത്തിനടിയില്‍ തീക്കനല്‍ ഒളിഞ്ഞിരിക്കുന്നതുപോലെ, പ്രതികാരത്തിനായി എരിയുന്നതും വിദ്വേഷത്താല്‍ ചീര്‍ക്കുന്നതും ഇതിനോടു താരതമ്യം ചെയ്യുമ്പോള്‍ നരകാഗ്നി ഒന്നുമല്ല.
ആത്മീയാര്‍ത്ഥത്തില്‍ മനുഷ്യരുടെ ദേഹികളെ നശിപ്പിക്കുന്നതും എല്ലാവിധത്തിലുള്ള കുലപാതകങ്ങളും കൊല്ലുക എന്നര്‍ത്ഥമാക്കുന്നു, ഇതി ന്റെ പ്രവര്‍ത്തന രീതികള്‍ വിവിധവും, നിരവധിയുമാകുന്നു. അത്യന്തീകാര്‍ത്ഥമാകട്ടെ, കര്‍ത്താവിനെ വെറുക്കുന്നു എന്ന് ആകുന്നു.
ഈ മൂന്ന് തരം കുലപാതകങ്ങളും ഒന്നായി വര്‍ത്തിക്കുന്നു, അവ പരസ്പരം ബന്ധിതവുമാണ്, എങ്ങനെ എന്നാല്‍, ഒരു മനുഷ്യന്റെ ശരീരത്തെ കൊല്ലുവാന്‍ ഇച്ഛിക്കുന്ന ഒരുവന്‍, ഈ ഭൂമിയില്‍ മാത്രമല്ല, മരണാനന്തര ലോകത്തിലും കുലപാതകം നടത്തുന്നു, ആ മനുഷ്യന്റെ ദേഹിയെ മരണാനന്തരം കൊല്ലുകയാണ് ചെയ്തിരിക്കുന്നത്. അയാള്‍ കര്‍ത്താവിനെയും കൊല്ലാന്‍ ഇച്ഛിക്കുന്നുണ്ട്. കാരണം എന്തെന്നാല്‍ അയാള്‍ കര്‍ത്താവിന് എതിരായി കോപം കൊണ്ട് ജ്വലിക്കുകയും അവന്റെ നാമത്തെ തുടച്ചു നീക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.


