ജീവിതത്തിന്റെ ഉപദേശം # 32

Napsal(a) Emanuel Swedenborg

Prostudujte si tuto pasáž

  
/ 114  
  

32. ഒരുവന്‍ എത്രമാത്രം, തിന്മകളെ പാപങ്ങള്‍ ആയി വര്‍ജ്ജിക്കുമോ അത്രമാത്രം അയാള്‍ സത്യത്തെ സ്നേഹിക്കുന്നു.

കര്‍ത്താവില്‍ നിന്ന് പുറപ്പെടുന്നതായ രണ്ടു സാര്‍വ്വ ലൗകീക സംഗതികള്‍ ഉണ്ട്. ദൈവീക നന്മയും, ദൈവീകസത്യവും, ദൈവീക നന്മയെന്നത് അവന്‍റെ ദൈവീക സ്നേഹത്തെക്കുറിച്ചുള്ളതും. ദൈവീക സത്യം എന്നത് അവന്‍റെ ദൈവീകജ്ജ്ഞാനത്തെക്കുറിച്ചുള്ളതും ആകുന്നു. കര്‍ത്താവില്‍ ഇവ രണ്ടും ഒന്നാകുന്നു. തന്മൂലം ഇവ രണ്ടും കര്‍ത്താവില്‍ നിന്നും ഒരുമിച്ചാണ് പുറപ്പാട് പ്പെടുന്നത്. എന്നാല്‍ അവയെ സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാരും ഭൂമിയില്‍ ഉള്ള മനുഷ്യരും ഒരുമിച്ച് അല്ല സ്വീകരിക്കുന്നത്. ദൈവീക നന്മയെക്കാള്‍ ദൈവീക സത്യത്തെ കൂടുതലായി സ്വീകരിക്കുന്ന ദൂതന്മാരും, മനുഷ്യരുമുണ്ട്. ആകയാല്‍ സ്വര്‍ഗ്ഗങ്ങള്‍ രണ്ട് ഇനം രാജ്യങ്ങള്‍ ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഒന്ന് സ്വര്‍ഗ്ഗീയരാജ്യം രണ്ട് ആത്മീകരാജ്യം. ദൈവീകനന്മയെ കൂടുതലായി ആര്‍ജ്ജിക്കുന്ന വിഭാഗം സ്വര്‍ഗ്ഗീയ രാജ്യത്തെ പടുത്തുയര്‍ത്തുന്നു. സ്വര്‍ഗ്ഗങ്ങളെ ഇപ്രകാരം രണ്ടു രാജ്യങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സ്വര്‍ഗ്ഗവും നരകവും എന്ന ഗ്രന്ഥത്തില്‍ നമ്പര്‍ സ്വര്‍ഗ്ഗ നരക20-28 ഖണ്ഡികകളില്‍ വിവരിച്ചിട്ടുള്ളത് കാണുക.

ദൂതന്മാരിലുള്ള നന്മ സത്യവുമായി സംയോജിക്കുന്നതിനാല്‍ സ്വര്‍ഗ്ഗങ്ങളിലുള്ള എല്ലാ ദൂതന്മാരും ജ്ഞാനത്തിലും ബുദ്ധിശക്തിയിലും ആകുന്നു. സത്യവുമായി യോജിക്കാത്ത നന്മ അവരെ സംബന്ധിച്ചിടത്തോളം നന്മയല്ല. നേരെമറിച്ച് നന്മയുമായി യോജിക്കാത്ത സത്യം അവരെ സംബന്ധിച്ചിടത്തോളം സത്യവുമല്ല.

ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സത്യവുമായി സംയോജിക്കുന്ന നന്മ, സ്നേഹത്തെയും ജ്ഞാനത്തേയും ഒരുപോലെ തന്നെ ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രദാനം ചെയ്യുന്നു. അങ്ങനെ ഒരു ദൂതനില്‍ ഉള്ള സ്നേഹവും ജ്ഞാനവും മുഖേനയാണ് ആ ദൂതന്‍ ഒരു ദൂതന്‍ ആയിത്തീരുന്നത്. അപ്രകാരം തന്നെയാണ് ഒരു മനുഷ്യന്‍ മനുഷ്യനായിത്തീരുന്നതും. നന്മയും സത്യവും തമ്മില്‍ സംയോജിക്കുന്നതു കൊണ്ട് ഒരു ദൂതന്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്‍ ആയിരിക്കുകയും, ഒരു മനുഷ്യന്‍ സഭയിലെ മനുഷ്യന്‍ ആയിത്തീരുന്നതും.

(അടിക്കുറിപ്പുകൾ യോഹന്നാൻ 7:37-38)

  
/ 114  
  
Loading…
Loading the web debug toolbar…
Attempt #